ആഴക്കടൽ മത്സ്യബന്ധന വിഷയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ആരോപണങ്ങളിലുറച്ച് രമേശ് ചെന്നിത്തല. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ വിഷയം നിയമസഭയിൽ തീരുമാനിച്ച് ഉത്തരവിറക്കുമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കേവലം കുറച്ച് ഉദ്യോഗസ്ഥന്മാർ മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും വിഷയത്തിൽ പ്രതികളാണെന്നും ചെന്നല കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ ഇടപാടുകളൊന്നും നടത്താൻ കഴിയില്ല’.
മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഫിഷറീസ് മന്ത്രി മെഴിസിക്കുട്ടിയമ്മയും കേസിൽ പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും നേരത്തെ അറിയാമായിരുന്നുവെന്നതാണ് സത്യം. കേരളത്തിൻറെ താത്പര്യങ്ങളെ പരിപൂർണമായി തകർത്തുകൊണ്ട് അമേരിക്കൻ കുത്തക കമ്പനിയെ സഹായിക്കാൻ നടത്തിയ നീക്കങ്ങൾ വളരെ ഗൗരവകരമായ ഒന്നാണെന്നും അദ്ദഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London