മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പിലെ ചേരി തിരിവ് പാടില്ലെന്നും ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഭരണപരമായ ചുമതലകളിൽ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. സർക്കാർ പദ്ധതിയായ ലൈഫ് മിഷന്റെ ആശയം മുന്നോട്ട് വെച്ചത് ഒരു ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London