പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം പ്രതിപക്ഷമായി നിൽക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അന്നം മുടക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷ നേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എപിഎൽ ബി പി എൽ വ്യത്യാസം ഇല്ലാതെ സർക്കാർ കേരളത്തിൽ കിറ്റ് നൽകി. അങ്കൻവാടിയിലെ കുട്ടികൾക്ക് ഭക്ഷണസാധനങ്ങൾ നൽകി. എന്നാൽ ഇതെല്ലാം സർക്കാരിന്റെ മേൻമയായി കാണേണ്ട. പകരം സർക്കാറിന്റെ ഉത്തരവാദിത്തം ആണ് ചെയ്തത്. ഇതൊന്നും സൗജന്യമായി കാണേണ്ട. ജനങ്ങൾക്ക് ലഭിക്കേണ്ടതാണ് സർക്കാർ നൽകുന്നത്.
കുട്ടികൾക്ക് ഭക്ഷണമായി നൽകാൻ കഴിയാത്തത് കൊണ്ടാണ് കിറ്റ് നൽകുന്നത്. വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. പാവപ്പെട്ടവരോട് കനിവാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London