സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളിൽ കടുത്ത നടപടിയെന്ന് സർക്കാർ സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ കുറിച്ച പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൂക്ഷമത പൊലീസ് പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രണയം നിരസിച്ചാൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.
ഫേക്ക് ഐഡികളിലൂടെ പെൺകുട്ടികളെ അപായപ്പെടുത്തുന്നവർ, പണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർ എന്നിവർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. ഇതിനായി നിലവിലെ നിയമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം വാങ്ങിയും നൽകിയുമുള്ള വിവാഹത്തിൽ നിന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ വിട്ടുനിൽക്കണം. വരനും വധുവും സ്ത്രീധനം വേണ്ടെന്ന നിലപാട് എടുക്കണം. സ്ത്രീധന സംവിധാനത്തിനെതിരായി സാമൂഹികമായ എതിർപ്പ് ഉയർന്ന് വരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണ്. മാനസ കേസിൽ കൊലപാതകി ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London