തിരുനാവായ: കൂട്ടുകാരുമൊത്ത് പാടത്ത് മുയലുകൾക്ക് പുല്ലരിയാൻ പോയ കുട്ടി പാലത്തും കുണ്ടിൽ മുങ്ങി മരിച്ചു. വാവൂർ കുന്നിലെ ആന്തൂർ വളപ്പിൽ ജോസഫിന്റെയും ബേബിയുടെയും മകൻ സോണൽ (11) മരിച്ചത്.കൊടക്കൽ ബി.ഇ.എം.യു.പി.സ്ക്കൂൾ 7-ാം തരം വിദ്യാർഥിയായിരുന്നു. സഹോദരി: സാന്ദ്ര.പുല്ലരിഞ്ഞ ശേഷം കാൽ കഴുകുന്നതിനിടയിൽ വഴുതിപ്പോകുകയായിരുന്നു, കൂട്ടുകാർ നിലവിളിച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് കരക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ല ആശുപത്രിയി ലേക്ക് പോസ്റ്റുമോർട്ടത്തിനയച്ചു. വൈകീട്ട് നാലോടെയാണ് സംഭവം.
© 2019 IBC Live. Developed By Web Designer London