തിരുവനന്തപുരം: നാലു മക്കളെ പട്ടിണി സഹിക്കാനാവാതെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുടുംബത്തിന് കൂടുതല്‍ സഹായങ്ങളുമായി അധികൃതര്‍.ആരോഗ്യമന്ത്രി കെ കെ ശൈലജ കുടുംബത്തിന്റെ സംരക്ഷണം സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചു.
കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.എല്ലാ അര്‍ത്ഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികള്‍ അനുഭവിക്കരുത്. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന യുവതിയാണ് കടുത്ത പട്ടിണി കാരണം മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. കൈകുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു.
മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.
പട്ടിണി സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി കുട്ടികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നല്കിയ അപേക്ഷയില്‍ അമ്മ പറഞ്ഞിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് ഇവര്‍ക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം ലഭിച്ചത്.
ഇതിനിടെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന് എന്നിവര്‍ സന്ദര്‍ശിച്ചു.മാതാവിന് താല്‍ക്കാലി ജോലി നല്കി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്ക് മാറ്റുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.ഇവര്‍ക്ക് ജോലി നല്‍കുക താത്കാലികാടിസ്ഥാനത്തിലാവും.ശിശുക്ഷേമ സമിതി ദത്തെടുത്ത കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കും.നഗരസഭയുടെ ഫ്ലാറ്റിലേക്ക് കുടുംബത്തെ മാറ്റുമെന്നും മേയര്‍ അറിയിച്ചു.മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത് ഇന്നലെ കൈതമുക്കിലെ പുറമ്പോക്കിലുള്ള ഇവരുടെ വീട് സന്ദര്‍ശിച്ച ശേഷമാണ്
© 2019 IBC Live. Developed By Web Designer London