ചൈനയുമായുള്ള അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്ന് ഭൂട്ടാന്. ചൈനയുമായി അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് ന്യൂഡല്‍ഹിയിലെ ഭൂട്ടാന് എംബസി അറിയിച്ചു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് 24 ഘട്ടങ്ങളിലായി മന്ത്രിതല ചര്‍ച്ച നടത്തി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് 25-ാം ഘട്ട ചര്‍ച്ച വൈകുന്നത്. തര്‍ക്കമുള്ള എല്ലാ പ്രദേശങ്ങളും അടുത്ത ഘട്ടത്തില്‍ ചര്‍ച്ചയില്‍ വിഷയമാകും. ഇരു രാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ ദിവസം ചര്‍ച്ച നടക്കും. റോയല്‍ ഭൂട്ടാനീസ് എംബസി പ്രസ്താനവയില് പറഞ്ഞു.
© 2019 IBC Live. Developed By Web Designer London