വാഷിങ്ടണ്‍: ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ലോകം ഒരുമിച്ച് നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ വെല്ലുവിളികള്‍ ഇത്രയും കാലം ലോകം മിണ്ടാതെ സഹിച്ചു. ഇനിയും ഇത് തുടരാന്‍ അനുവദിക്കരുത്.-പോംപെയോ പറഞ്ഞു. കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ വിവരം അര് ലോകത്തിന് മുന്നില്‍ ഏറെ നാള് മറച്ചുവെക്കുകയായിരുന്നെന്നും പോംപെയോ കുറ്റപ്പെടുത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. തെക്ക് കിഴക്കന്‍ ഏഷ്യയോ ഏഷ്യയോ മാത്രമല്ല, യൂറോപ്പും ചൈനയില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ട്.- ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പോംപെയോ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London