കൊച്ചി: വാഹന ഘടകങ്ങള്‍, ടെലികോം ഉത്പന്നങ്ങള്‍ തുടങ്ങി 371-ഓളം ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിയ്ക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഈ ഉത്പന്നങ്ങളുടെ ഒരു പട്ടിക വാണിജ്യ മന്ത്രാലയം നേരത്തെ തയ്യാറാക്കിയിരുന്നു. റബര്‍ അധിഷ്ഠിത ഉത്പന്നങ്ങളും ഗ്ലാസ് ഉത്പന്നങ്ങളും എല്ലാം പട്ടികയില്‍ ഉള്‍പ്പടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്ക് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പരമാവധി വര്‍ധിപ്പിയ്ക്കുകയും ഇറക്കുമതി കുറയ്ക്കുകയും ആണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള ഗുണ നിലവാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി പരമാവധി കുറയ്ക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സിന്റെ മാനദണ്ഡങ്ങളും കൂടുതല്‍ കര്‍ശനമാക്കിയേക്കും.
ഐഎസ്ഐ ഹാള്‍മാര്‍ക്ക് ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിയ്ക്കുന്നതിനായി പ്രത്യേക ബിഐഎസ് വെബ്സൈറ്റും മൊബൈല്‍ ആപ്പും ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും പരിശോധിയ്ക്കുന്നതിനുമായി ബിഐഎസ് അധികൃതര്‍ ഫാക്ടറികള്‍ ഉള്‍പ്പെടെ നേരിട്ട് പരിശോധിയ്ക്കുന്ന രീതിയില്‍ ഗുണമേന്മാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യും.
© 2019 IBC Live. Developed By Web Designer London