വുഹാന്‍: മഹാരോഗത്തിന് പിന്നാലെ മഹാപ്രളയം ചൈനയെ വിഴുങ്ങുകയാണ്. കൊവിഡ്-19 മരണം വിതച്ച പ്രദേശങ്ങളെല്ലാം ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. വീടുകളും കെട്ടിടങ്ങളും റോഡുകളുമെല്ലാം വെള്ളത്തിലായതോടെ കോടിക്കണക്കിനാളുകള്‍ സുരക്ഷിത ഇടങ്ങള്‍ തേടുകയാണ്. മധ്യ ചൈനയിലും തെക്കന്‍ ചൈനയിലുമാണ് ആദ്യം അതിശക്തമായ മഴയും പിന്നാലെ വെള്ളപ്പൊക്കവുമുണ്ടായത്. ഇപ്പോള്‍ കിഴക്കന്‍ മേഖലയിലും പ്രളയം രൂക്ഷമായിരിക്കുകയാണ്. രാജ്യത്താകെ 98 നദികളാണ് കരകവിഞ്ഞൊഴുകുന്നത്. 3.8 കോടിയിലേറെ ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. 140 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിയാളുകളെ കാണാതായതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
© 2019 IBC Live. Developed By Web Designer London