ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റടിയില്‍ ഇരിക്കെ മരിച്ച പി.പി മത്തായിയുടെ മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നരഹത്യക്ക് കേസെടുക്കുമെന്നും പോലീസ് പറഞ്ഞിരുന്നു എങ്കിലും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാതെ മൃതദേഹം മറവ് ചെയ്യില്ല എന്ന നിലപാടിലാണ് മത്തായിയുടെ കുടുംബാംഗങ്ങള്‍. സംഭവമുണ്ടായി 8 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് കര്‍ഷക സമൂഹത്തോടും, മരിച്ച വ്യക്തിയുടെ മൃതദേഹത്തോടും അനാദരവായിട്ട് മാത്രമെ കാണാന്‍ കഴിയൂ. ആയതിനാല്‍ എത്രയും പെട്ടെന്ന് കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും മത്തായിയെ ആശ്രയിച്ച് ജീവിച്ച കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ചിറ്റാറിലെ കര്‍ഷകനായ പി.പി.മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസ് മടിക്കുകയാണ്.അറസ്റ്റ് വൈകിപ്പിക്കുന്നത് കര്‍ഷക സമൂഹത്തോടും മരിച്ച വ്യക്തിയുടെ മൃതദേഹത്തോടും കാണിക്കുന്ന അനാദരവായിട്ട് മാത്രമേ കാണാന്‍ കഴിയൂ.അതുകൊണ്ട് തന്നെ 48 മണിക്കുറിനുള്ളില്‍ പോലീസ് നടപടി സ്വീകരിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യുവാന്‍ തയ്യാറായില്ലെങ്കില്‍ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബാംഗങ്ങളോടൊപ്പം പത്തനംതിട്ട എസ്.പി. ഓഫീസിന് മുമ്പില്‍ സത്യാഗ്രഹം ആരംഭിക്കും..
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London