അക്രമം ഒന്നിനും പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കർഷകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ കുറിച്ചാണ് രാഹുൽ ഇങ്ങനെ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആർക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനേൽക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ജനങ്ങളുടെ ഹിതം പരിഗണിച്ച് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക” എന്നും അദ്ദേഹം പറഞ്ഞു
കർഷക മാർച്ചിലുണ്ടായ സംഘർഷത്തെ അപലപിച്ചു കിഴക്കേ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി ഗൗതം ഗംഭീറും രംഗത്തു വന്നു. അക്രമവും വിധ്വംസ പ്രവൃത്തികളും ഒന്നിനും പരിഹാരമല്ലെന്നു അദ്ദേഹം പറഞ്ഞു.
Violence and vandalism will lead us nowhere. I urge everyone to maintain peace & honour agreements. Today is not the day for such chaos! — Gautam Gambhir (@GautamGambhir) January 26, 2021
Violence and vandalism will lead us nowhere. I urge everyone to maintain peace & honour agreements. Today is not the day for such chaos!
— Gautam Gambhir (@GautamGambhir) January 26, 2021
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London