കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ‘ദില്ലി ചലോ’ മാർച്ചിന് നേരെ പൊലീസ് നടപടി. ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകർക്ക് നേരെ പഞ്ചാബ്, ഹരിയാന അതിർത്തികളിൽ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഡൽഹിയിലെ അഞ്ച് അതിർത്തികളും ബാരിക്കേഡുകൾ വച്ച് ഹരിയാന സർക്കാർ അടച്ചു. നഗരത്തിലേക്കുളള റോഡുകൾ മണ്ണിട്ട് മൂടി. ഡൽഹി മെട്രോ സർവീസ് വെട്ടിച്ചുരുക്കി.
ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ— ഡൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. പഞ്ചാബിൽ നിന്ന് എത്തിയ കർഷകർക്ക് നേരെ അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചു. ഹരിയാന, യുപി അതിർത്തിയിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറുകയാണ്. അംബാലയിൽ കർഷകർ പൊലീസ് ബാരിക്കേടുകൾ മറികടന്നു.
ഡൽഹിയിലെ ബാദർപൂർ അതിർത്തിയിൽ ഡൽഹി പൊലീസ് ആർപിഎഫ് ജവാൻമാരെ വിന്യസിച്ചു. മാർച്ച് തടയുക ലക്ഷ്യമിട്ട് നിരവധി പ്രദേശങ്ങളിൽ നിരോദനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന അതിർത്തിയിൽ നിരീക്ഷണത്തിനായി ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്.
200 കർഷകയൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടകയിൽ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് ഇന്നലെ ജലപീരങ്കി പ്രയോഗിച്ചിരുന്നു.
#WATCH Farmers' protest continues at Shambhu border, near Ambala (Haryana) as police stop them from proceeding to Delhi pic.twitter.com/UtssadGKpU — ANI (@ANI) November 26, 2020
#WATCH Farmers' protest continues at Shambhu border, near Ambala (Haryana) as police stop them from proceeding to Delhi pic.twitter.com/UtssadGKpU
— ANI (@ANI) November 26, 2020
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London