പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കൈയ്യാങ്കളി. സിപിഎം- കേരള കോൺഗ്രസ് എം അംഗങ്ങളാണ് തമ്മിലടിച്ചത്. കേരള കോൺഗ്രസ് എം (ജോസ് പക്ഷം) -സിപിഎം ഉൾപ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയിൽ ഭരണത്തിലുള്ളത്. ഭരണത്തിലേറിയത് മുതൽ ഇരുകക്ഷികളും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തർക്കം നിലനിന്നിരുന്നത്.
ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗൺസിൽ കൂടിയ ഘട്ടത്തിൽ ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗൺസിലർ ഉന്നയിച്ചു. ഇതിനെ എതിർത്ത് കേരള കോൺഗ്രസ് കൗൺസിലർ എത്തുകയും പിന്നീട് വാക്ക് തർക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London