ന്യൂഡൽഹി: രാജ്യം വാക്സിൻ ദൗത്യം ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത് ഡൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് രാജ്യത്ത് കോവിഡ് വാക്സിൻറെ ആദ്യ ഡോസ് സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയത്. ഓക്സ്ഫഡും ആസ്ട്രസെനക്കയും ചേർന്ന് നിർമിച്ച കോവിഷീൽഡ് വാക്സിനാണ് വിതരണം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. രണ്ടു വാക്സിനുകൾക്ക് കൂടി രാജ്യത്ത് ഉടൻ അനുമതി നൽകുമെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിരപോരാളികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക. മൂന്നുകോടി ഇന്ത്യക്കാർ ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും. രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി രണ്ടു വാക്സിനുകൾക്കാണ് അനുമതി നൽകിയത്. കോവിഷീൽഡിനും ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London