തിരുവനനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള പോലീസ് ഡേറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തതെന്ന് പ്രതിപക്ഷം.അതേസമയം മുഖ്യമന്ത്രി പറയുന്നത് ഡാറ്റാബേസ് തുറന്നു നല്‍കിയതില്‍ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അസൂയ ഉള്ളവരാണ് ഊരാളുങ്കലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ്.
സംസ്ഥാനത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ സിപിഎമ്മിന്റെ സഹോദര സ്ഥാപനത്തിന് സര്‍ക്കാര്‍ കൈമാറിയെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ നീക്കം. ഊരാളുങ്കല്‍ സൊസൈറ്റി സിപിഎമ്മിനെ നോമിനി ആണെന്നും വിവരങ്ങള്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ എത്തിക്കാനാണ് നീക്കമെന്നും കെ.എസ് ശബരിനാഥന് എംഎല്‍എ ആരോപിച്ചു.
ഡേറ്റാബേസ് തുറന്നു നല്‍കിയതില്‍ യാതൊരു സുരക്ഷാ പ്രശ്നവുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡേറ്റാബേസിലെ പൂര്‍ണവിവരങ്ങള്‍ ഊരാളുങ്കലിന് ലഭ്യമാകില്ല. സുരക്ഷാ ഓഡിറ്റിംഗ് നടത്തി ആയിരിക്കും അന്തിമ കരാറില്‍ ഏര്‍പ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഉയര്‍ത്തിയ സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി പറയുന്നതിനൊപ്പം ഊരാളുങ്കല്‍ സൊസൈറ്റിയെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തുവന്നു.സമാന കമ്പനികള്‍ക്ക് ഊരാളുങ്കലിനോട് അസൂയയും നീരസവുമുണ്ട്, ഇത്തരക്കാരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
© 2019 IBC Live. Developed By Web Designer London