സംസ്ഥാനത്ത് കുരുന്ന് വദ്യാർത്ഥികളെ വരവേറ്റ് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവ്വഹിച്ചു. നാല് ലക്ഷത്തോളം നവാഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്. സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക. സ്കൂളുകളിൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ചെറിയ തോൽവികൾ ജീവിതത്തിന്റെ പാഠമാണ്. കേരളത്തിന്റെ സ്കൂളുകളെ ലോകോത്തര നിലവാരത്തിലേക്കെത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London