കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫ്രൺസിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റർ ഇൻഫ്രാസ്ട്രക്ച്ചർ ശക്തമാക്കുന്നതിന് കേരള സർക്കാർ രൂപീകരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുകയാണ്. ഭാവിയിലേക്കുള്ള നെറ്റ് വർക്ക് ബാൻഡ് വിഡ്ത് സജ്ജമാക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കെ ഫോണിൻ്റെ ആദ്യഘട്ട കണക്ടിവിറ്റി പൂർത്തിയായത്. സുശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് കെ ഫോൺ പദ്ധതി ലക്ഷ്യമിടുന്നത്. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചറും കെഎസ്ഇബിയും ചേർന്നുള്ള സംയുക്ത സംരംഭം കെ ഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുക. കെഎസ്ഇബിയുടെ 378 സബ്സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും.
കൊച്ചി ഇൻഫോപാർക്കിൽ ആണ് നെറ്റ് വർക്ക് നിയന്ത്രണസംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം വീടുകളിൽ സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും കെ ഫോൺ വഴി ഇൻ്റർനെറ്റ് ലഭ്യമാകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London