തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തിനും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് ഇടപാടിനും ഒത്താശ ചെയ്യുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.മയക്കുമരുന്ന് ഇടപാട് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.അവരുമായി പണമിടപാട് നടത്തിയെന്ന് സെക്രട്ടറിയുടെ മകന് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍. ആ പ്രതികളുമായാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് ബന്ധം. മയക്കുമരുന്ന് സംഘവുമായി സ്വപ്നക്കുള്ള ബന്ധം അറിയണം.അതേക്കുറിച്ചൊന്നും സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മയക്കുമരുന്ന് കേസില്‍ പെട്ടവര്‍ കോട്ടയം ജില്ലയില്‍ നിശാ പാര്‍ട്ടി നടത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ രക്ഷിക്കാനാണ്. ഇടുക്കിയിലെ നിശാ പാര്‍ട്ടിയെക്കുറിച്ച് അന്വേഷിച്ച പൊലീസ് എന്തുകൊണ്ട് കുമരകത്തേത് അന്വേഷിക്കുന്നില്ല? സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London