സി എം രവീന്ദ്രനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടാംദിവസവും ചോദ്യം ചെയ്തു . 13 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ഇ ഡിക്ക് ലഭിച്ചത് നിർണായക വിവരങ്ങൾ.
മൂന്ന് തവണ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞ് മാറിയ സി എം രവീന്ദ്രനെ രണ്ട് ദിവസങ്ങളിലായി ഇ.ഡി ചോദ്യം ചെയ്തത് 27 മണിക്കൂർ. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയുടെയും സരിത്തിൻറെയും മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് രവീന്ദ്രനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ ഇടപാടുകളിലും തനിക്ക് ബന്ധമില്ലെന്നും സ്വപ്നയടക്കമുള്ളവരുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് രവീന്ദ്രൻ ഇ.ഡിയോട് അവർത്തിച്ചത്. എന്നാൽ രവീന്ദ്രനെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London