സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് തുടരും. രണ്ട് ദിവസം ചോദ്യംചെയ്തെങ്കിലും ഇനിയും പല കാര്യങ്ങളിലും ഇ ഡിക്ക് അറിയേണ്ടതായുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ ചോദ്യംചെയ്യൽ ഉണ്ടായേക്കും.സർക്കാർ പദ്ധതികളിലെ കമ്മീഷന് ഇടപാട് മുതൽ സ്വർണക്കടത്ത് വരെയുള്ള കാര്യങ്ങളിൽ ഇ ഡിക്ക് സംശയങ്ങൾ ഉണ്ട്. ഇക്കാര്യങ്ങളാണ് പ്രധാനമായും ചോദിക്കുന്നത്.
സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം രവീന്ദ്രൻ നൽകിയ വിവരങ്ങളുടെ സൂക്ഷ്മ പരിശോധനയും നടക്കുന്നുണ്ട്. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് നേരത്തെ തന്നെ ഇ.ഡി അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അത് രവീന്ദ്രന് തിരിച്ചടിയാകും. ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ കരാറുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
രവീന്ദ്രൻ നൽകിയ മറുപടി ഇ.ഡി ശേഖരിച്ച വിവരങ്ങളുമായി ചേർന്ന് പോകുന്നതല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി പോയേക്കാം. അല്ലാത്ത പക്ഷം ചോദ്യംചെയ്ത് രവീന്ദ്രനെ വിട്ടയച്ചേക്കും. നേരത്തെ മൂന്ന് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിഞ്ഞ് മാറുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London