സീറ്റിന് വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളികൾ കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ മലമ്പുഴയിൽ ബി ജെ പിയെ ജയിപ്പിക്കാനാണ് നീക്കം. കേരളത്തിൽ ആർക്കും അറിയാത്ത പാർട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്. കഴിഞ്ഞ തവണ നേമത്ത് ബി ജെ പിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്ന് ജനദാതൾ (ജോൺ ജോൺ) വിഭാഗം വ്യക്തമാക്കിയിരുന്നു. കാലങ്ങളായി കോൺഗ്രസ് മത്സരിച്ച് വന്ന മലമ്പുഴ മണ്ഡലം ജനദാതൾ (ജോൺ ജോൺ) വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു. സീറ്റ് വിട്ടുനൽകിയത് ബിജെപിക്ക് വോട്ട് നൽകാനാണെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചു. ഇതോടെയാണ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London