ഉത്തർപ്രദേശിൽ ഹാഥ്റസ് ദലിത് പീഡനത്തിൻ്റെ വാർത്ത ശേഖരിക്കാൻ പോയ സിദ്ദീഖ് കാപ്പനെ യു എ പി എ ചുമത്തി ജയിലിലടച്ച സംഭവത്തിൽ ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പി ഉബൈദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാധാരണ നിയമനടപടികളിൽ നിന്ന് വ്യതിചലിച്ച് നിരവധി കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഒരു മാധ്യമപ്രവർത്തകൻ്റെ പ്രയാസമാണ് എംഎൽഎ ഇവിടെ ചൂണ്ടിക്കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നിരവധി പരിമിതികളുണ്ട്. മറ്റൊരു സംസ്ഥാനത്തുള്ള കാര്യമാണ്. സംസ്ഥാന സർക്കാരിന് പ്രത്യേകമായി ഇടപെടുന്നതിൽ അങ്ങേയറ്റത്തെ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി മറുപടി.
ഇന്ത്യക്ക് പുറത്തുള്ള ആളുകളുടെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി അന്യ സംസ്ഥാനത്തുള്ള വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പറയുന്നത് മനസ്സിലാവുന്നില്ലെന്ന് ഭാര്യ റൈഹാന കുറ്റപ്പെടുത്തി. സിദ്ദീഖ് കാപ്പന് നീതി വേണമെന്നാവശ്യപ്പെട്ട് അവരുടെ ഭാര്യ റൈഹാന സിദ്ദീഖ് സെക്രട്ടറിയേറ്റ് ധരണ നടത്തുകയാണ്. നിരവധി മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളുമെല്ലാം ധർണക്ക് ഐക്യദാർഢ്യവുമായി രംഗത്തുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London