കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തിൽ മുൻപ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. പിണറായിയിലെ ചേരിക്കൽ സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എൽഡിഎഫിനെ ക്ഷീണിപ്പിക്കാമെന്നും ഉലച്ചു കളയാമെന്നുമായിരുന്നു പ്രതിപക്ഷത്തിൻറെ പ്രതീക്ഷ. പക്ഷേ 16ാം തിയതി വോട്ട് എണ്ണുമ്ബോൾ മനസിലാകും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന്. ഐതിഹാസിക വിജയമാണ് എൽഡിഎഫ് നേടാൻ പോകുന്നത്. അതോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കിൽ അവർക്ക് കടക്കാം.
“വാക്സിൻ പെരുമാറ്റ ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണം വേറൊന്നും വിളിച്ച് പറയാനില്ലാത്തതുകൊണ്ട് അവർ പറയുന്നതാണ്. നമ്മുടെ രാജ്യത്ത് കേരളത്തിൽ മാത്രമാണ് കോവിഡ് പ്രതിരോധ ചികിത്സ മുഴുവൻ സൗജന്യമായിട്ടുള്ളത്. തുടക്കം മുതൽ സൗജന്യമാണ്. അങ്ങനെയൊരു സംസ്ഥാനത്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പണത്തിന്റെ കുത്തിവെപ്പിന്റെ പണം കൂടി പോരട്ടെ എന്ന് സംസ്ഥാനം വെക്കുമോ? ആറുമണി കഴിഞ്ഞാൽ പെരുമാറ്റച്ചട്ടത്തിന്റെ പ്രശ്നമുള്ളതുകൊണ്ടാണ് വാർത്താ സമ്മേളനത്തിൽ അധികമൊന്നും പറയാതിരുന്നത്.
ഇതുവരെ വോട്ട് ചെയ്തവർ വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്. ജയിക്കില്ലായെന്ന് പലരും കരുതിയിരുന്ന പ്രദേശങ്ങളിൽ പോലും ഇത്തവണ എൽഡിഎഫ് വിജയിക്കും. ജനങ്ങൾ കള്ളങ്ങളോടും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London