കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ചാൻസിലോർസ് അവാർഡ് ദാന ചടങ്ങിലാണ് മുഖ്യമത്രിയുടെ പരാമർശം. ഗവർണറുടെ സാന്നിധ്യത്തിലാണ് കിഫ്ബിയെ വിമർശിക്കുന്നവർക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലും വിഷയത്തിൽ രംഗത്ത് വന്നിരുന്നു. കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണമെന്നും ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന മുയര്‍ത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London