ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ ഒരു സിആർപിഎഫ് കോബ്ര അസിസ്റ്റൻറ് കമാൻഡോ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.
അസിസ്റ്റൻറ് കമാൻഡോ നിതിനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് താഡ്മെഡ്ല ഗ്രാമത്തിൽ നക്സലുകൾക്കായുള്ള തെരച്ചിലിന് ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം.
രണ്ടു ഐഇഡി സ്ഫോടനം ഉണ്ടായതിൽ ഒരാൾ കൊല്ലപ്പെട്ടതായും പത്തുപേർക്ക് പരിക്കേറ്റതായും പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു. എട്ടുപേരെ വിദഗ്ധ ചികിത്സക്കായി റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരെല്ലാം.
© 2019 IBC Live. Developed By Web Designer London