ഭർത്താവിൻ്റെ ക്രൂരപീഡനങ്ങൾക്ക് ഇരയായ യുവതിയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മാസമാണ് എറണാകുളം സ്വദേശിയായ ശ്രീകാന്തിനെതിരെ യുവതി പരാതിയുമായി രംഗത്ത് വന്നത്. ഭർത്താവിൻ്റെ ക്രൂര പീഡനത്തിൽ യുവതിയുടെ ആന്തരീകാവയവങ്ങളുടെ പ്രവർത്തനവും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. ഭർത്താവ് ശ്രീകാന്തിനൊപ്പം കാനഡയിലാണ് യുവതി വിവാഹ ശേഷം താമസിച്ച് പോന്നത്. അവിടെ വെച്ചാണ് ലഹരിക്കടിമയായ ഭർത്താവിൽ നിന്ന് കൊടിയ പീഡനം അനുഭവിക്കേണ്ടി വന്നത്. യുവതിയുടെ ആരോഗ്യനില വളരെ മോശം അവസ്ഥയിലായപ്പോൾ യുവതിയെ നാട്ടിലെത്തിച്ച് ബന്ധുക്കളെ ഏൽപ്പിച്ച ശേഷം കടന്നുകളുകയായിരുന്നു. യുവതിയും ബന്ധുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കാര്യമായ നടപടികളൊ മറ്റും ഉണ്ടായിട്ടില്ല. നിലവിൽ യുവതി എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആജീവനാന്തം യന്ത്രസഹായത്തോടെ മാത്രമെ യുവതിക്ക് ശ്വസിക്കാൻ കഴിയുള്ളൂ എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
യുവതിയുടെ പരാതി ഇങ്ങനെ
വിവാഹ ശേഷം ഭർത്താവുമൊത്ത് വിദേശത്ത് പോയ നാൾ മുതലാണ് അയാൾ സ്ഥിരമായി എംഡിഎംഎ, കൊക്കെയ്ൻ എന്നീ മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിവരം അറിയുന്നത്. ആദ്യ നാളുകളിൽ വലിയ കുഴപ്പമില്ലാതെ കടന്നു പോയി. ദിവസങ്ങൾ കഴിയുന്തോറും അയാളുടെ ലഹരി ഉപയോഗം കൂടി വരികയും ശാരീരികമായുള്ള ഉപദ്രവവും തുടങ്ങി. ലഹരി ഉപയോഗിച്ച ശേഷം തൻ്റെ ശരീരത്തിലും ബലമായി ലഹരി നിറക്കുകയും ശാരീരികമായും ലൈംഗീഗമായും പീഡിപ്പിച്ചിരുന്നു.
കാനഡയിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാൾ ഓരോ ആവശ്യങ്ങൾക്ക് തൻ്റെ സ്വർണ്ണാഭരണങ്ങൾ എടുക്കുകയും വീണ്ടും ഓരോ ആവശ്യങ്ങൾക്ക് വേണ്ടി പണം ആവശ്യപ്പെടുകയും ചെയ്ത്. പണം ലഭിക്കാതെ വരുമ്പോൾ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായി. ഓരോ ആവശ്യങ്ങൾ പറഞ്ഞ് തൻ്റെ വീട്ടുകാരിൽനിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഗർഭിണിയായപ്പോൾ കുഞ്ഞിനെ നശിപ്പിക്കാൻ വേണ്ടി അബോർഷനും നിർബന്ധിച്ചു , സമ്മതിക്കാതെ വന്നപ്പോൾ ക്രൂരമായി ഉപദ്രവിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഒടുവിൽ അബോർഷൻ ചെയതു.
പിന്നീട് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ മെക്സിക്കോയിൽ കൊണ്ടു പൊയി അപകടപ്പെടുത്താൻ ശ്രമിച്ചു. വീണ്ടും പണത്തിൻ്റെ ആവശ്യം തുടർന്നപ്പോൾ തന്റെ അച്ഛനിൽ നിന്നും 20 ലക്ഷത്തിലധികം രൂപ കൈക്കലാക്കി. തുടർന്നുള്ള ദിവസങ്ങളിൽ ലഹരി ഉപയോഗം കൂടുകയും ശാരീരികമായുള്ള ഉപദ്രവം കൂടുകയും ചെയ്തു. തന്നെ കൊണ്ട് ഡ്രാനോ എന്ന ക്രോഗ് ക്ലീനിംഗ് മാരകമായ രാസവസ്തു വായിൽ നിറപ്പിച്ച് മൂക്ക് പൊത്തിച്ച് കുടിപ്പിച്ചു. ഇതുമൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ യന്ത്ര സഹായത്താലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്, സംസാര ശേഷി പോലും നഷ്ടപ്പെട്ടു. കാനഡയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ നാട്ടിലെത്തിച്ച ശേഷം ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് യുവതിയും വീട്ടുകാരും ചേർന്ന് പൊലീസിൽ പരാതി നൽകിയത്.
ഭർത്താവിൻ്റെ കൊടിയ പീഡനം; യുവതിയുടെ ആന്തരീകവയവങ്ങളുടെ പ്രവർത്തനം നിലച്ചു, സംസാര ശേഷി നഷ്ടപ്പെട്ടു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London