ദേശീയ പക്ഷിനിരിക്ഷണ ദിനത്തിൻ്റെ ഭാഗമായി പരിസ്ഥി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴച്ചയായി നടത്തിവന്ന പക്ഷിനിരിക്ഷണം ഇന്ന് സമാപിച്ചു. പ്രമുഖ പക്ഷിനിരിക്ഷകരായ ഡോ- മാത്യു തെക്കെതല, ഡോ എം സയീർ, ഡോ ഫസലുറഹ്മാൻ ദിപക് പൊന്നാണി, നസറുദ്ധീൻ പുറത്തൂർ, എം സാദിക്ക് തിരുനാവായ എന്നിവർ നേതൃത്വം നൽകി. ഡോക്ടർ സലിം അലി അനുസ്മരണം കോഴിക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ റഹീസ് തറമ്മൽ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡൻ്റ് സി കിളർ അദ്യക്ഷത വഹിച്ചു. സതിഷൻ കളിച്ചാത്ത്, ഇ പി സലീം, സിദ്ധീഖ് വെള്ളാടത്ത് ‘എം പി മണികഠൻ, സൽമാൻ കരിമ്പനക്കൽ, അസ്കർ പല്ലാർ, എം ഹക്കിം (സിപിഎം) ഹാരിസ് ചിറക്കൽ ഉമ്മർ സംസാരിച്ചു.
ഒരാഴ്ച്ച നീണ്ടു നിന്ന പക്ഷിനിരിക്ഷണത്തിൽ വിവിധ ഇനം പച്ച പ്രാവുകൾ, പുല്ലപ്പൻ, കിന്നരി പരുന്ത്, ഗൾഫ് രാജ്യങ്ങളിൽ കണ്ട് വരുന്ന അമൂർ ഫാൽക്കണ്‍. വിവിധ നീർപക്ഷികളേയും കുയിലുകളെയും കണ്ടത്തുകയുണ്ടായി. റി എക്കൗ ഇടപ്പെട്ട് നടത്തിയ സമരങ്ങളുടെ അടിസ്ഥാനത്തിൽ തിരുന്നാവായയിലും പരിസര പ്രദേശങ്ങളിലും പക്ഷി വേട്ട സർക്കാർ നിരോധിക്കുകയും ഇപ്പോൾ വനം വകുപ്പ് വാച്ചറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷി വേട്ട നിരോധന മുന്നറിയിപ്പ് ബോർഡുകൾ വനം വകുപ്പ് തിരുന്നാവായയിൽ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ ശ്രദ്ദേയമായ തിരുന്നാവായയിലെ ചേരാ കൊക്കൻ കോളനി റി എക്കൗ പ്രവർത്തകർ സന്ദർശിക്കുകയും ഭാവി സംരക്ഷണത്തിന്ന് ആവശ്യമായപദ്ധതികൾ ആവിസ്കരിക്കുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London