മുഖ്യമന്ത്രിക്കെതിരായ കറൻസി കടത്ത് ആരോപണത്തിൽ ഉറച്ച് സ്വപ്ന സുരേഷ്. ഇതുവരെയില്ലാത്ത ആരോപണങ്ങൾ ഇപ്പോൾ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തിൽ അടിസ്ഥാനമില്ലെന്ന് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു. രഹസ്യ മൊഴി നൽകിയതിൽ രാഷ്ട്രീയ അജണ്ടയില്ല. തന്റെ വെളിപ്പെടുത്തലുകൾ പ്രതിഛായ സൃഷ്ടിക്കാനല്ല. താൻ ഇപ്പോഴും ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. സരിത എസ് നായർ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന പറഞ്ഞു.
‘എനിക്ക് ജീവിക്കണം. എന്റെ മക്കളെ വളർത്തണം. മുൻപ് പറഞ്ഞ സ്റ്റാൻഡിൽ തന്നെയാണ് ഞാൻ ഇന്നുമുള്ളത്. മറ്റൊരു അജണ്ടയും എനിക്കില്ല. പി സി ജോർജിനോട് സംസാരിച്ചത് എന്തിനാണെന്നുള്ള തരം ചോദ്യങ്ങൾ അടിസ്ഥാന രഹിതമാണ്. ആരുടെയെങ്കിലും നേട്ടത്തിന് വേണ്ടി ഈ ആരോപണങ്ങളും അവസരവും ഉപയോഗിക്കരുത്. പി സി ജോർജിനെ മാത്രമല്ല, പലരുമായും സംസാരിച്ചുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. എന്തേലും അറിയാനുണ്ടെങ്കിൽ എന്നോട് നേരിട്ട് ചോദിക്കുക. അതാത് സമയത്ത് ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളൂ. കഴിഞ്ഞ തവണ ഇത്തരത്തിൽ ശിവശങ്കരന്റെ വിഷയത്തിൽ മാധ്യമങ്ങളെ കണ്ടത് അത്രമാത്രം മനസ് വേദനിച്ചിട്ടാണ്. ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയത് കാരണം മാത്രം അതുമായി സംസാരിക്കാനെത്തുന്നു. അത് ലോജിക്കാണെന്ന് ഞാൻ കരുതുന്നു. അല്ലാതെ ഇതുവരെ പറയാത്ത കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ പറയുന്നതെന്ന ചോദ്യത്തിന് പ്രസക്തിയില്ല. സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London