കോട്ടയം പാറത്തോടിൽ പി സി ജോർജ്ജിൻ്റെ പ്രചരണത്തിനിടയിൽ സംഘർഷം. സി പി എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സി പി എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി സി ജോർജ് ആരോപിച്ചു.
പി സി ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽ.ഡി.എഫിൻറെയും യു ഡി എഫിൻ്റെയും പ്രചരണ വാഹനങ്ങൾ കടന്നുപോയി. ഇതോടെ അദ്ദേഹത്തിൻ്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് ആവർത്തിക്കുകയും അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ സി പി എം വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ജനപക്ഷത്തിൻ്റെ പ്രവർത്തകരും സി പി എം പ്രവർത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് താൻ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി സി ജോർജ് മടങ്ങുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London