തൃശൂർ കോർപ്പറേഷൻ യോഗത്തിൽ സംഘർഷം. മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്തി. ശേഷം കോൺഗ്രസ് ബജറ്റ് കീറിയെറിഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. കൗൺസിൽ യോഗം കൂടിയ ഉടൻ കോൺഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങി. പിന്നാലെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസവാദം ഉന്നയിച്ചത്. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London