എടപ്പാൾ: ഭിന്നശേഷിക്കാർക്കുള്ള കേരളക്രിക്കറ്റ് ടീമിലേക്ക് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ആശിഖ് മാറഞ്ചേരിയെ എടപ്പാളിലെ ഹാർമണി ക്രിക്കറ്റ് ക്ലബ് അനുമോദിച്ചു. ഈ മാസം 20 മുതൽ 24 വരെ ജയ്പൂരിൽ നടക്കുന്ന നാഷണൽ ലെവൽ ഭിന്നശേഷി ക്രിക്കറ്റ് ടീമിലാണ് ആശിഖ് സ്ഥാനം നേടിയത്. 31 കാരനായ ഇദ്ദേഹം മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് സ്വദേശിയാണ്. വെളിയംകോട് എം ടി എം കോളേജിൽ ജോലി ചെയ്യുന്ന ആശിഖ് വൈകല്യത്തെ നിശ്ചയദാർഢ്യം കൈമുതലാക്കി മറികടക്കുകയായിരുന്നു. കേരള ടീമിനുവേണ്ടി ഹൈദരബാദ്, ഔറംഗാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ടൂർണ്ണമെന്റുകളിൽ കളിച്ചിട്ടുണ്ട്. അനുമോദനചടങ്ങിൽ ഹാർമണി ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ രാജിവ്, സാദിഖ് ഗ്രീൻലാൻഡ്, അഷ്റഫ് ബോക്സാഫീസ്, മധു, പ്രദീപ് എന്നിവർ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London