കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ധർമജനോട് ആശയവിനിയം നടത്തിയെന്നാണഅ പുറത്ത് വരുന്ന വിവരം
സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷൻ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. തുടർച്ചയായി രണ്ടു തവണ ജയിച്ച പുരുഷൻ കടലുണ്ടിക്ക് ഇത്തവണ മാറി നിൽക്കേണ്ടി വരുമെന്നാണ് സൂചന.
മുസ്ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയിൽ മറ്റൊരു സീറ്റ് ലീഗിന് നൽകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London