കേന്ദ്രസർക്കാരിൻ്റെ തീവ്രഹിന്ദുത്വത്തെ ന്യായീകരിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഇടതുപക്ഷത്തെ വിമർശിക്കാൻ മാത്രമായി യാത്ര നടത്തുന്ന പ്രതിപക്ഷ നേതാവ് ബിജെപിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. പാചക വാതക വിലയും ഇന്ധന വിലയും കൂടന്നതിൽ കോൺഗ്രസിന് പരാതിയില്ലെന്നും വിജയരാഘവൻ വിമർശിച്ചു.
ഒരു സ്ഥലത്തും ബിജെപിയെക്കുറിച്ച് കോൺഗ്രസ് ഒന്നും പറയുന്നില്ല. കോൺഗ്രസിൻ്റെ ജാഥ തുടങ്ങിയ ശേഷം പെട്രോൾ വിലയിൽ വലിയ വർധനവുണ്ടായി. പാചക വാതക വില 100 രൂപയിലധികം വർധിച്ചു. അതൊന്നും ഇവരെ സ്പർശിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London