വാക്കേറ്റത്തിയിൽ ഒരാൾ മരിച്ച കേസിൽ മുൻ ക്രിക്കറ്റ് താരവും, കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ്. 32 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവിൽ 65 കാരനായ ഗുർണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവിൽ ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്. ജസ്റ്റിസ് മാരായ എ എം ഖാൻവിൽക്കർ, സഞ്ജയ് കിഷൻ കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പട്യാലയിൽ 1988 ഡിംസബർ 27ന് ഉച്ചയ്ക്കു വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്യുകയും തുടർന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുർണാം സിങ് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു 3 വർഷം തടവിനു വിധിച്ചെങ്കിലും 2018ൽ സുപ്രീം കോടതി ശിക്ഷ 1,000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London