നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണുന്ന കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിൻ്റെ ദൃശ്യങ്ങൾ പുറത്തായി. കർണാടക രാഷ്ട്രീയത്തിൽ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം. നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാൻമാരാണ് റാത്തോഡ് സഭയിലിരുന്ന് പോൺ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് പിന്നീട് പ്രചരിക്കുകയായിരുന്നു
അശ്ലീല വീഡിയോ കണ്ടില്ലെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും റാത്തോഡ് വിശദീകരിച്ചു. റാത്തോഡിനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സമാനമായ വിവാദം 2012ലും കർണാടക നിയമസഭയിൽ അരങ്ങേറിയിരുന്നു. അന്ന് ബിജെപി മന്ത്രിമാരായ ലക്ഷ്മൺ സാവഡി, സിസി പാട്ടീൽ, കൃഷ്ണ പലേമർ എന്നിവരാണ് അശ്ലീല ദൃശ്യങ്ങൾ കണ്ടതിന് പിടിക്കപ്പെട്ടിരുന്നത്.
നിലവിലെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാണ് സാവഡി. സിസി പാട്ടീൽ മാന്ത്രിയും. ഈ സംഭവത്തിന് ശേഷം നിയമസഭയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London