കോഴിക്കോട് നടന്ന കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് മർദനം. മാതൃഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ പി നമ്പ്യാരെ മർദിക്കുകയും വനിതാ മാധ്യമപ്രവർത്തകയെ കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറയുകയും ചെയ്തു.
ഫോട്ടോ എടുക്കുന്നതിനിടെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കോൺഗ്രസ് പ്രവർത്തകർ സംഘടിതമായി എത്തി മാധ്യമപ്രവർത്തകനെ യോഗം നടന്ന ഹാളിലേക്ക് വലിച്ചുകയറ്റിയാണ് മർദിച്ചത്. കഴുത്തിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയിൻ പൊട്ടിക്കുകയും ചെയ്തെന്ന് മർദനമേറ്റ സാജൻ പി നമ്പ്യാർ പറഞ്ഞു. സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് രാജീവന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. എന്നാൽ തെറ്റിധാരണയുടെ അടിസ്ഥാനത്തിലാണ് പ്രശ്നമുണ്ടായതെന്ന് മുൻ ഡിസിസി പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. ഹാളിന്റെ വാതിൽ അടച്ചിട്ടായിരുന്നു യോഗം നടന്നത്. വാതിലിനുമുകളിലൂടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനുകാരണം. പാർട്ടി പ്രവർത്തകർ ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകനാണെന്ന് അദ്ദേഹം പറഞ്ഞില്ല. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. തന്റെ സാന്നിധ്യത്തിൽ മർദനമുണ്ടായിട്ടില്ലെന്നും മുൻ ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London