ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരൻ. ഹൈക്കമാൻറാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരൻ. നിലവിലെ ചർച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡൻറ്, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളിൽ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നൽകി. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറിത്തരാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും കോൺഗ്രസ്സിനെ കുറ്റപ്പെടുത്തുന്നവർ ചിന്തിക്കണം. കോവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് മുക്തമാക്കാൻ മോദി വിചാരിച്ചാൽ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിൻറെ ഭാഗത്ത് തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയിൽ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് ആരെന്ന് എം.എൽഎമാർ അഭിപ്രായം പറയുമെന്നും സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരൻ പറഞ്ഞു. തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാൻഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London