രാജ്യത്ത് തുടർച്ചയായി ഇന്ധനവില വർധിക്കുന്നതിൽ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം. എംപിമാരായ വി കെ ശ്രീകണ്ഠൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് നോട്ടിസ് നൽകിയത്. പാർലമെന്റിന് സമീപം കോൺഗ്രസ് എം.പിമാർ പ്രതിഷേധിക്കുകയാണ്. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാകണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതേസമയം, മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധ മാർച്ചും നടത്തുന്നുണ്ട്. ഇന്ധനവില വർധനവിലും പാചക വാതക വില വർധനവിനും എതിരായി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധം നടക്കുന്നത്. ഗ്യാസ് സിലിണ്ടറിന് മുകളിൽ റീത്ത് സമർപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധപരിപാടികൾ. വിലക്കയറ്റ രഹിത ഭാരത പ്രചാരണം എന്ന പേരിലാണ് രാജ്യത്ത് വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നത്.
സിലിണ്ടറിന് മുന്നിൽ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.രാഹുൽ ഗാന്ധി, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, രമ്യാ ഹരിദാസ് തുടങ്ങിയവർ വിജയ് ചൗക്കിൽ ഗ്യാസ് സിലിണ്ടറിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London