കേരളത്തിൽ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ അഴിച്ചുപണിക്ക് മുതിരില്ലെന്ന് എഐസിസി. കേരളത്തിലെ ഫോർമുല എഐസിസി അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും സ്ഥാനത്ത് തുടരും. കെ സുധാകരൻ അധ്യക്ഷനായി തുടരുന്ന സമവായമാണ് എഐസിസി അംഗീകരിക്കുക. സമവായത്തിലൂടെ കേരള ഘടകം നിർദേശിക്കുന്നവർക്ക് ജനറൽ ബോഡി അംഗത്വം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കെപിസിസി അംഗങ്ങളുടെ പുനസംഘടന പൂർത്തിയാക്കിയ ശേഷം നേതൃത്വം 280 പേരുടെ പട്ടിക വരണാധികാരിക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിൽ 46 പേർ പുതുമുഖങ്ങളാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കെപിസിസി പുനസംഘട പൂർത്തിയാക്കിയത്. കെപിസിസി സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വരയ്ക്കാണ് പട്ടിക കൈമാറിയത്.
ഇപ്പോൾ കമ്മിറ്റിയിലുള്ള 234 പേരെ നിലനിർത്താനാണ് തീരുമാനം. പട്ടിക പൂർണമായി അഴിച്ചുപണിയുന്നത് കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് നേതൃത്വം അതിന് മുതിരാത്തത്. നിലവിലെ കമ്മിറ്റിയിൽ നിന്ന് പല കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവർക്ക് പകരമായി മാത്രം പുതുമുഖങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London