പാലക്കാട് എ വി ഗോപിനാഥിന്റെ വിമത നീക്കത്തിന് പിന്നാലെ തൃത്താലയിൽ വി ടി ബൽറാമിനെതിരെയും കോൺഗ്രസിൽ പടയൊരുക്കം. മുൻ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബൽറാമിനെതിരെ തൃത്താലയിൽ യോഗം ചേർന്നു. എ വി ഗോപിനാഥിന് അർഹിക്കുന്ന പരിഗണന നൽകി ഉറപ്പുള്ള മണ്ഡലത്തിൽ മത്സരിപ്പിച്ചില്ലെങ്കിൽ തൃത്താലയിൽ ബൽറാമിനെതിരെ വിമത നീക്കമുണ്ടാകുമെന്നാണ് എതിർവിഭാഗത്തിന്റെ ഭീഷണി. പാലക്കാട് ഡിസിസിയുടെ മുൻ പ്രസിഡന്റ് കൂടിയായ സി.വി. ബാലചന്ദ്രന്റെ നേതൃത്വത്തിലാണ് തൃത്താലയിലെ വിമത നീക്കം.
എ.വി. ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നവർ തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവും സി.വി. ബാലചന്ദ്രനും അദ്ദേഹത്തിന്റെ അനുകൂലികളും ഉയർത്തുന്നു. ബൽറാം ഗുരുവായൂരിലേക്കു മാറി തൃത്താല സി.വി. ബാലചന്ദ്രന് വിട്ടുനൽകണമെന്നാണ് ഇവരുടെ ആവശ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London