ത്രിപുര കോൺഗ്രസ് അധ്യക്ഷൻ പിജുഷ് ബിശ്വാസിൻറെ കാറിന് നേരെ ആക്രമണം. ബിശ്വാസിന് ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. അഗർത്തലയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ബിശാൽഗറിൽ വെച്ചാണ് ആക്രമണമുണ്ടായത്.
പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിജുഷ് ബിശ്വാസ്. ആക്രമണത്തിൽ വാഹനത്തിൻറെ ചില്ലുകൾ തകർന്നു. സംഘർഷത്തിൽ ചില കോൺഗ്രസ് പ്രവർത്തകർക്കും പൊലീസുകാരനും പരിക്കേറ്റു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പിജുഷ് ബിശ്വാസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും രാഷ്ട്രീയ ആക്രമണമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു.
2019ലാണ് പിജുഷ് ബിശ്വാസ് ത്രിപുരയിൽ കോൺഗ്രസ് അധ്യക്ഷനായത്. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഉറപ്പിക്കാനായി അദ്ദേഹം സംസ്ഥാനത്തുടനീളം യാത്ര ചെയ്യാറുണ്ട്. കേന്ദ്രസർക്കാരിൻറെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഈ വെള്ളിയാഴ്ച പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London