തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തൃശൂർ കോർപറേഷനിൽ എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് താത്പര്യമെന്ന് കോൺഗ്രസ് വിമതൻ. യു.ഡി.എഫിലെ ആരും ഇതുവരെ നേരിട്ട് ബന്ധപ്പെട്ടില്ല. 35 വർഷമായി കോൺഗ്രസിനായി പ്രവർത്തിച്ച തന്നെ ചതിച്ചു. ജനവികാരം മാനിച്ച് എൽഡിഎഫിനെ പിന്തുണക്കാനാണ് താത്പര്യമെന്നും ബാക്കികാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എം കെ വർഗീസ് വ്യക്തമാക്കി.
തൃശൂർ കോർപറേഷനിൽ 24 സീറ്റുകൾ നേടിയാണ് എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫിന് 23 ഉം എൻ.ഡി.എ ആറിടത്തുമാണ് വിജയിച്ചത്. നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്.
ഇനി പുല്ലഴി ഡിവിഷനിൽ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. നിലവിൽ ഈ സീറ്റ് എൽഡിഎഫിന്റേതാണ്. തൃശൂരിലെ ചിത്രം വ്യക്തമാകാൻ ഈ ഫലം കൂടി വരണം
© 2019 IBC Live. Developed By Web Designer London