തൃശൂർ അവിണിശ്ശേരി പഞ്ചായത്ത് ഭരണം കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫിന്. എൽഡിഎഫിന്റെ എ ആർ രാജു പ്രസിഡന്റാകും. ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ്, എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. അവിണിശ്ശേരി പഞ്ചായത്തിൽ ആകെ ഉള്ള 14 സീറ്റുകളിൽ ബിജെപി ആറ്, എൽഡിഎഫ് അഞ്ച്, യുഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് വോട്ടുകൾ വേണ്ട എന്ന നിലപാട് സ്വീകരിച്ച് എൽഡിഎഫ് പ്രസിഡന്റ് പദവി രാജിവയ്ക്കുകയാണ് ഉണ്ടായത്. തുടർന്ന് മാറ്റിവച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എന്നാൽ യുഡിഎഫ് പിന്തുണയോടെതന്നെ എൽഡിഎഫ് ഭരണത്തിലെത്തി.
ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബിജെപി വിമർശിച്ചു.പഞ്ചായത്ത് ഭരണം കൃത്യമായി നടക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയം കാണുന്നില്ലെന്നുമായിരുന്നു യുഡിഎഫിന്റെ പ്രതികരണം. വിഷയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ സജീവമാക്കാനാണ് ബിജെപിയുടെ തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London