മലപ്പുറം: കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മലപ്പുറം ജില്ലാ കോൺഗ്രസ് നേതൃ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ് തലത്തിൽ വരെ നടത്തുകയും വേണം. 18 ന് കലക്ട്രേറ്റ് മാർച്ചും നടത്തും.സംസ്ഥാന സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ കോൺഗ്രസ് സമരമുഖത്തേക്ക് നീങ്ങുകയാണ്. പൊതുജനത്തെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു.എ പി അനിൽകുമാർ എം എൽ എ, ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെക്രട്ടറി പി എ സലീം, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ, ഇ മുഹമ്മദ് കുഞ്ഞി, കെ പി നൗഷാദലി, എൻ എ കരീം പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London