ജനതാദളിന് സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് മലമ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ രാജി ഭീഷണിയുമായാണ് പ്രകടനം നടത്തിയത്. കുറ്റ്യാടിയിൽ സിപിമ്മിൽ സംഭവിച്ചതിന് സമാനമായ പ്രതിഷേധമാണ് മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസിൽ സംഭവിക്കുന്നത്.
മലമ്പുഴ മണ്ഡലം ഘടകകക്ഷികൾക്ക് കൊടുത്ത് യുഡിഎഫിൻറെ വിജയസാധ്യത ഇല്ലാതാക്കുകയാണ് നേതൃത്വം ചെയ്യുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മലമ്പുഴയിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഏറെക്കാലമായി എൽഡിഎഫ് സ്ഥാനാർഥി വി.എസ് അച്യുതാനന്ദനാണ് മലമ്പുഴ എം.എൽ.എ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അച്യുതാനന്ദന് പകരം എ. പ്രഭാകരനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London