anil kant
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി ജി പി അനിൽകാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എസ് പി, ഡി ഐ ജി, ഐ ജി, എ ഡി ജി പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. തുടർച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം.
ഓരോ കേസിലും ഏത് രീതിയിൽ ഇടപെടണമെന്ന വിശദമായ മാർഗ നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ പുരവസ്തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീണിൻറെ ആത്മഹത്യക്കേസ് തുടങ്ങിയവയിൽ പൊലീസിൻറെ ഗുരുതര വീഴ്ചകൾ അടുത്തിടെ ചർച്ചയായിരുന്നു. ഇത് സർക്കാരിൻറെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം വിളിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിലെ അദാലത്തിൽ ഡിജിപി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയർന്നുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് എസ് പി മുതലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗം. രണ്ടു വർഷത്തിനു ശേഷമാണ് ഡിജിപി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London