പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്പന ശാലകള്‍ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി. നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു. ഓരോ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തും. വില വര്‍ധനവ് പിടിച്ചുനിര്‍ത്താനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപെടല്‍ നടത്തി. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില രണ്ടാഴ്ചയ്ക്കുള്ളില്‍ കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പറഞ്ഞിരുന്നു. തെങ്കാശിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു. തദ്ദേശീയ പച്ചക്കറികളും വിപണിയില്‍ സുലഭമാക്കാനും സര്‍ക്കാര്‍ ശ്രമമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London