കേരളത്തിൽ പട്ടികവർഗ്ഗ മേഖലകളിൽ പ്രവേശിക്കുന്നതിനും സർവ്വേ നടത്തുന്നതിനും ഒരുവിധ വിലക്കുകളും ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തരം സർവ്വേകളും ക്യാമ്പുകളും മറ്റും നടത്തുന്നതിന് മുൻകൂർ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ മാത്രമാണ് ഇറക്കിയിട്ടുള്ളത്. പട്ടികവർഗ്ഗ ജനതയുടെ സാമൂഹ്യ സാഹചര്യങ്ങളെ മറയാക്കി ഗോത്രവർഗ്ഗക്കാരല്ലാത്ത പലരും ഇവർക്കിടയിലെത്തി പലവിധ ചൂഷണങ്ങളും നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. മയക്കുമരുന്ന്-മദ്യപ സംഘങ്ങളിലേക്ക് ആദിവാസി യുവാക്കളെ പലവിധ പ്രലോഭനങ്ങളും നൽകി വീഴ്ത്തുന്ന നിരവധി സംഭവങ്ങളുമുണ്ട്. മാത്രമല്ല പ്രണയം നടിച്ചും മറ്റും വലയിലാക്കപ്പെട്ട നിരവധി ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളുമുണ്ട്. അവിവാഹിതരായ അമ്മമാരും ഇവർക്കിടയിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ആദിവാസി സംഘടനകളുടെ നിവേദനവും പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് കോളനി സന്ദർശനത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസ് സർക്കുലർ പുറപ്പെടുവിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London