കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകൾ സ്ഥിരമായി സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സ്റ്റേഷനുകളിൽ നിയമിക്കണമെന്നും എഡിജിപി നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
പൊലീസും ഇതര സംസ്ഥാന തൊഴിലാളികളുമായി ഇനിയൊരു സംഘർഷമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് സന്ദർശനം നടത്തി അവരുടെ പ്രശ്നങ്ങൾ പഠിക്കണം. വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എഡിജിപി സർക്കുലറിൽ പറയുന്നു. പരാതികൾ വിളിച്ചറിയിക്കാനായി തൊഴിലാളികൾക്ക് പൊലീസ് ഹെൽപ് ലൈൻ നമ്പറുകൾ നൽകണം.
അതേസമയം പൊലീസിനെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി ഉന്നത തല യോഗം വിളിച്ചു. എഡിജിപി അഡ്മിനിസ്ട്രേഷൻ, എഡിജിപി ലോ ആന്റ് ഓർഡർ, മറ്റ് ചുമതലയുള്ള എഡിജിപിമാർ എന്നിവർ യോഗത്തിൽ നേരിട്ടെത്തി പങ്കെടുക്കണം. അതേസമയം ജില്ലാ പൊലീസ് മേധാവിമാർ ഓൺലൈൻ വഴി പങ്കെടുക്കണമെന്നുമാണ് നിർദേശം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London